7 June, 2021
നാടന്‍ സാമ്പാര്‍ (Trivandrum Style )

ആവശ്യമായ സാധങ്ങൾ
തുവരപരിപ്പ് – ഒരു കപ്പ്
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
സവാള കഷണമാക്കിയത് – മൂന്ന്
പച്ചമുളക് അറ്റം പിളര്‍ന്നത് – നാല്
ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്
അമരക്ക – 10 എണ്ണം
ചെറിയ ഉള്ളി- 10 എണ്ണം
മുരിങ്ങക്ക രണ്ടായ് നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം
വഴുതനങ്ങ കഷണമാക്കിയത് – ഒന്ന്
സാംബാർ ചേമ്പ്- 3 എണ്ണം (രണ്ടായി മുറിച്ചിടുക)
തക്കാളി കഷണമാക്കിയത് – രണ്ട്
വെണ്ടയ്ക്കാ കഷണമാക്കിയത് – മൂന്നു
ആവശ്യമായ മസാലകള്‍
മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
പിരിയന്‍മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
ഉലുവ – അര ടി സ്പൂണ്‍
കായം – അര മുതല്‍ ഒരുസ്പൂണ്‍ വരെ(കട്ട കായം കൂടുതൽ നന്ന്)
വാളന്‍പുളി – ഒരു നെല്ലികാ വലുപ്പത്തില്‍
ഉപ്പ് – പാകത്തിന്
താളിക്കാന്‍ ആവശ്യമായത് (കടുക് വറക്കുവാന്‍)
കടുക് – കാല് ടീസ്പൂണ്‍
ചുമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – അഞ്ച്
ഉണക്കമുളക് – രണ്ടു (കഷണമാക്കിയത്)
കറിവേപ്പില – രണ്ടു തണ്ട്
എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പുളി അല്പം വെള്ളത്തില്‍ ഇട്ടു വെയ്ക്കുക .
തുവരപരിപ്പ് ആവശ്യമായ മഞ്ഞള്‍പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക .ഒരു വിസില്‍ കേൾക്കുമ്പോൾ അതിലേക്ക് ചെറിയ ഉള്ളിയും അമേരിക്കയും ഇട്ട് വീണ്ടും ഒരു വിസിൽ കൂടി വേവിക്കുക .ഇതിലേക്കു തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ചുള്ള ബാക്കി പച്ചകറികള്‍ ചേര്‍ത്ത് പുളിവെള്ളവും ഒഴിച്ച് പ്രഷര്‍കുക്കറില്‍ വേവിക്കുക. 3 വിസിലെ കേട്ട് കഴിഞ്ഞാൽ കുക്കർ തുറന്ന് ,ഉലുവ ,മുളകുപൊടി,കായം ഇവ ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഇട്ടു കൊടുക്കുക. അത് ഒന്ന് തിളയ്ക്കാൻ തുടങ്ങുമ്പോൾ എണ്ണ ഒരു പാനില്‍ ചൂടാക്കി , കടുക് ,ചുമന്നുള്ളി,ഉണക്കമുളക് ,കറിവേപ്പില ഇട്ടു വറക്കുക.കടുക് പൊട്ടിച്ച അതിലേക്ക് ചേർക്കുക.ഇതേ പാനില്‍ തന്നെ അല്പം എണ്ണ ഒഴിച്ച് തക്കാളിയും വെണ്ടക്കയും വഴറ്റി പ്രഷര്‍കുക്കറില്‍ ചേര്‍ക്കുക.വീണ്ടും പ്രഷര്‍കുക്കര്‍ സ്റ്റൊവില്‍ വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
സാമ്പാര്‍ തയ്യാര്‍.വേണമെങ്കില്‍ അല്പം മല്ലിയില ചെറുതായി അരിഞ്ഞു ചേര്‍ക്കാം.