"> ചിക്കൻ ക്രോക്കറ്റ്സ് | Malayali Kitchen
HomeRecipes ചിക്കൻ ക്രോക്കറ്റ്സ്

ചിക്കൻ ക്രോക്കറ്റ്സ്

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

1. ചിക്കൻ ബ്രെസ്റ് – രണ്ടു പീസ്, ചതുരത്തിൽ മുറിച്ചത്

2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെണ്ണ – ഒരു വലിയ സ്പൂൺ

4. . മൈദ – ഒരു വലിയ സ്പൂൺ

‌5 എണ്ണ വറുക്കാൻ ആവശ്യത്തിന്

6. പാൽ – അരക്കപ്പ്

7. ഉപ്പ് – പാകത്തിന്

8. മുട്ട – ഒന്ന്

9. റൊട്ടിപ്പൊടി – ആവശ്യത്തിന്

10 . കുരുമുളക് പൊടി- അര ടീസ്പൂൺ

പാകം ചെ യ്യുന്ന വിധം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , കുരുമുളകുപൊടി,വറ്റൽമുളകു ചതച്ചത്, ഉപ്പ് എന്നിവ ചിക്കനിൽ പുരട്ടി, ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ചൂടായ എണ്ണയിൽ ചിക്കൻ പൊരിക്കുക. വെന്ത ശേഷം വാങ്ങി, ചൂടാറുമ്പോൾ, മിക്സിയിൽ അടിച്ച് റൊട്ടിപ്പൊടി പരുവമാക്കുക.

കവറിങ്ങിനായി സോസ് തയാറാക്കാൻ വെണ്ണ ചൂടാക്കി, മൈദ ചേർത്തു മൊരിച്ചെടുക്കുക. ഇതിൽ പാൽ ചേർത്തു കുറുകിവരുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. ഈ സോസ് ചിക്കൻ പൊരിച്ചതിൽ ചേർത്തു യോജിപ്പിക്കുക. കൈ ഒന്നു നനച്ച ശേഷം ഈ മിശ്രിതം സോസേജ് ആകൃതിയിൽ നീളത്തിൽ ഉരുട്ടുക. മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ മുക്കി തിളച്ച എണ്ണയിലിട്ടു വറുത്തു കോരുക. ഗോൾഡൻ ബ്രൗൺ നിറമാകണം.

Leave a Reply

Your email address will not be published. Required fields are marked *