7 June, 2021
കക്ക ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ
1.കക്ക ഇറച്ചി – അരക്കിലോ
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – പൊരിച്ച ആവശ്യത്തിന്
4.കടുക് – രണ്ടു ചെറിയ സ്പൂൺ
5.വറ്റൽമുളക് – മൂന്ന്
6.പെരുംജീരകം – ഒരു ചെറിയ സ്പൂൺ
7.തേങ്ങാക്കൊത്ത് – അരക്കപ്പ്
8.വെളുത്തുള്ളി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
ഇഞ്ചി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
പച്ചമുളക് – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
9.സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്
10.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മീറ്റ് മസാല – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
11.കറിവേപ്പില – ഒരു പിടി
12.കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
- കക്കാ ഇറച്ചി രമഞ്ഞൾപ്പൊടി,ഉപ്പ് ചേർത്തു യോജിപ്പിച്ചു വേവിച്ചു വയ്ക്കുക.
- പാനിൽ എണ്ണ ചൂടാക്കി കടുക് താളിച്ച് ഇതിലേക്ക് പെരുംജീരകം ചേർത്തു മൂത്തു വരുമ്പോൾ തേങ്ങാക്കൊത്തു ചേർത്തു വഴറ്റുക.
- എട്ടാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് പത്താമത്തെ ചേരുവ ചേർത്തു വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കക്കാ ഇറച്ചി ചേർത്തു കുരുമുളക് പൊടിയും ചേർത്ത് നന്നായി ഉലർത്തുക.