"> മുട്ട കട്ലറ്റ്/ Egg Cutlet | Malayali Kitchen
HomeRecipes മുട്ട കട്ലറ്റ്/ Egg Cutlet

മുട്ട കട്ലറ്റ്/ Egg Cutlet

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

മുട്ട – 5 എണ്ണം
ഉരുളകിഴങ്ങ് – 1 വലുത്
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില – 1 ഇതള്‍
കുരുമുളകുപൊടി – 1 /2 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
റൊട്ടിപ്പൊടി – 1/2 കപ്പ്‌ മുക്കി പൊരിക്കുവാൻ ആവശ്യത്തിന്

പാചക രീതി 

ഉരുളകിഴങ്ങ് ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയ ശേഷം തൊലികളയുക.
പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ ശേഷം .
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ കൂടി ചേർത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക. ഉപ്പ് ചേര്‍\ക്കാൻ മറക്കല്ലേ.
മുട്ട (4 എണ്ണം) പൊട്ടിച്ച് വഴറ്റിയ മിശ്രതത്തിലേക്ക് ഒഴിക്കുക. അല്പം ഉപ്പ് ചേര്‍ത്ത് 2-3 മിനിറ്റ് നേരം ഇളക്കി വാങ്ങുക.

വഴറ്റിയ മുട്ടയില്‍ പുഴുങ്ങിയ ഉരുളകിഴങ്ങും കുരുമുളകുപ്പൊടിയും ചേര്‍ത്ത് കൈ കൊണ്ട് കുഴച്ച് ചെറിയ ഉരുളകളാക്കുക. ബാക്കിയുള്ള ഒരു മുട്ടയുടെ വെള്ള ഭാഗം മാത്രം എടുത്തു ബീറ്റ് ചെയ്യുക.

പാനില്‍ വറുക്കാനാവശ്യമായ എണ്ണ ചുടാക്കുക..ഉരുളകള്‍ കൈകൊണ്ട് പരത്തി, പതപ്പിച്ച മുട്ടയില്‍ മുക്കി, റോട്ടിപൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ച് വറുത്തുകോരുക.

Leave a Reply

Your email address will not be published. Required fields are marked *