"> മുട്ട ബിരിയാണി/ Egg Biriyani | Malayali Kitchen
HomeRecipes മുട്ട ബിരിയാണി/ Egg Biriyani

മുട്ട ബിരിയാണി/ Egg Biriyani

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

ബിരിയാണി അരി – 4 കപ്പ്‌
ചൂടുവെള്ളം – 7 കപ്പ്‌
മുട്ട – 4 എണ്ണം
സവാള – 5 എണ്ണം
കാരറ്റ് – 1 എണ്ണം ചെറുത്‌
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കാപ്സികം – 1/2 എണ്ണം
കറിവേപ്പില – 1 ഇതള്‍
പാല്‍ – 3/4 കപ്പ്‌
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കശുവണ്ടി
ഉണക്ക മുന്തിരി

പാചക രീതി

അരി വൃത്തിയായി കഴുകിയ ശേഷം 1/2 മണിക്കൂര്‍ കുതിര്‍ക്കാൻ വയ്ക്കുക.
മുട്ട പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.

പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആയതിനായി നാരാങ്ങാ നീര് കൂടി വെള്ളത്തിൽ ഒഴിച്ച് കൊടുക്കാം .

പാനില്‍ 1 1/2 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക.  അതേ എണ്ണയിൽ  2 സവാള   ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.

മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.

ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ 1/2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.

കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *