"> ഉള്ളിവട | Malayali Kitchen
HomeRecipes ഉള്ളിവട

ഉള്ളിവട

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

കടലമാവ് – 2 കപ്പ്‌
സവാള – 4 എണ്ണം
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 2 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂണ്‍ (ആവശ്യത്തിന്)

പാചക രീതി

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമി സവാളയുടെ ഇതളുകൾ അടർത്തി എടുക്കുക.

ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം മാവ് എടുത്ത് ബോൾ ആക്കി എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *