"> തേങ്ങ അരച്ച മീൻ കറി | Malayali Kitchen
HomeRecipes തേങ്ങ അരച്ച മീൻ കറി

തേങ്ങ അരച്ച മീൻ കറി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധങ്ങൾ

മീന്‍ ഏതെങ്കിലും – ½ kg
മുളകുപൊടി – 1അര ടേബിള്‍സ്പൂണ്‍
മല്ലിപൊടി-മുക്കാൽ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂൺ
വാളന്‍പുളി – 1 നാരങ്ങാ വലുപ്പത്തില്‍
ചെറിയ ഉള്ളി – 4 എണ്ണം
ഉലുവ-അര ടീസ്പൂൺ
തക്കാളി – 1 എണ്ണം ആവശ്യമെങ്കില്‍
തേങ്ങ ചിരണ്ടിയത് – 1 ½ കപ്പ്‌
വെള്ളം – 3 ½ കപ്പ്‌
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക.തക്കാളി കഷ്ണങ്ങളായി അരിഞ്ഞതും നമ്പാടൻ പാക്കമുളകും കറിവേപ്പിലയും ചേർക്കുക,പച്ചമുളകും ചേർക്കുക.

വാളന്‍പുളി വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. തേങ്ങ ചിരകി യതും ചെറിയ ഉള്ളിയും പുളിവെള്ളവും ചേർത്ത് ഉലുവപ്പൊസ്‌ടി മല്ലിപൊടി,മുളക് പൊടി എന്നിവ ചേർത്തു ½ കപ്പ്‌ വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

അരപ്പും ചേർത്ത്മീൻ ചട്ടിയിലാക്കി , ഉപ്പ് എന്നിവ യോജിപ്പിച്ച്, അടച്ച് വച്ച് 10-15 മിനിറ്റ് വേവിക്കുക (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. അല്പനേരം കൂടി ചൂടാക്കുക. ആവശ്യമെങ്കിൽ കടുക് താളിക്കുക

Leave a Reply

Your email address will not be published. Required fields are marked *