"> ചിക്കൻ ബിരിയാണി | Malayali Kitchen
HomeRecipes ചിക്കൻ ബിരിയാണി

ചിക്കൻ ബിരിയാണി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

1) ജീരകശാല അരി 4 കപ്പ്
2) ചിക്കൻ( മീഡിയം സൈസ് )
3) അണ്ടിപരിപ്പ് 10 എണ്ണം
4) മുന്തിരി 15 എണ്ണം
5) നെയ്യ് 4 ടീസ്പൂൺ
7) പട്ട 2 എണ്ണം, ഗ്രാമ്പു 5 എണ്ണം
9) ഏലക്ക 5 എണ്ണം
10) ഓയിൽ 4 ടീസ്പൂൺ
11) ഫുഡ് കളർ (ആവശ്യമെങ്കിൽ)
12) റോസ് വാട്ടർ 1 ടീസ്പൂൺ
13) ഗരം മസാല 4 ടീസ്പൂൺ
14) ഉപ്പു ആവശ്യത്തിന്
15) സവാള 700 ഗ്രാം
16) തക്കാളി 3 എണ്ണം
17) പച്ചമുളക് 3 എണ്ണം
18) ജിൻജർ ഗാർലിക് പേസ്റ്റ് 3 ടീസ്പൂൺ
19) മല്ലിയില 25 ഗ്രാം
20) ലെമൺ ജ്യൂസ് 2 ടീസ്പൂൺ
21) വെള്ളം 6 കപ്പ്
22) കാരറ്റ് 1 എണ്ണം (ചെറുതായി അരിഞ്ഞത്)

പാചക രീതി

ഒരു പാത്രത്തിൽ ഓയിൽ നെയ്യ് ചേർത്ത് ലോ ഫ്ലമിൽ ചൂടാക്കുക അതിൽ അണ്ടിപ്പരിപ്പ്,മുന്തിരി വറത്തു കോരുക അതെ എണ്ണയിൽ തന്നെ സവാള ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ വറുത്തു കോരുക.

നെയ്യ് ചൂടാക്കി ഏലം പട്ട ഗ്രാമ്പു ചേർത്ത് മൂപ്പിച്ച ശേഷം ശേഷം കഴുകി വെച്ച അരി ചേർത്ത് ഇളക്കുകക.. അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കാം.

ഒരു വലിയ പാത്രത്തിൽ ബാക്കിയുള്ള സവാള ചെറുതീയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വഴട്ടിയ ശേഷം തക്കാളിയും ജിൻജർ ഗാർലിക് ചില്ലി പേസ്റ്റ് ചേർത്ത് കൊടുക്കുക. പച്ച മണം പോവുമ്പോൾ ഗരം മസാല ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം കഴുകി വെച്ച ചിക്കൻ ചേർത്ത് ലോ ഫ്ലായിമിൽ അടച്ചു വെച്ച് വേവിക്കാം.സ്റ്റോവ് ഓഫ് ചെയ്തു മസാലയിൽ ലെമൺ ജ്യൂസ് ചേർത്തിളക്കി മല്ലിയില വിതറി അതിന്റെ മുകളിൽ റൈസ് ഇട്ടു കൊടുക്കുക. പിനീട് മുകളിൽ നേരെത്തെ വറുത്തു വെച്ച അണ്ടിപ്പരിപ്പ്,മുന്തിരി, സവാള ഒപ്പം ചെറുതായി അരിനു വാട്ടിയ കാരറ്റ് കുറച്ചു മല്ലിയില വിതറുക, ശേഷം റോസ് വാട്ടറിൽ യെൽലോ കളർ മിക്സ് ചെയ്തു മുകളിൽ വിതറുക. പിന്നെ ലിഡ് വെച്ച് നന്നായി അടച്ചു 10 മിനിറ്റ് ആവി കയറ്റം. ചൂടാറിയ ശേഷം വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *