"> പുളിശ്ശേരി | Malayali Kitchen
HomeRecipes പുളിശ്ശേരി

പുളിശ്ശേരി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

മോര് – 2 കപ്പ്
വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
ജീരകം – ½ ടീസ്പൂണ്‍
കറിവേപ്പില – 1 ഇതള്
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
എണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്

പാചക രീതി

വെള്ളരിയ്ക്ക തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.തേങ്ങ ചിരകിയത്,ചെറിയ ഉള്ളി , ജീരകം എന്നിവ നന്നായി അരച്ചെടുക്കുക. വെള്ളരിയ്ക്ക, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക.

ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അല്പനേരം ഇളക്കി (തിളയ്ക്കരുത്) തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പുളിശ്ശേരി ചെക്കുക.

Leave a Reply

Your email address will not be published. Required fields are marked *