10 June, 2021
രസം/ Rasam

രസം മലയാളികളെ സംബന്ധിച്ച അല്പം രസം കൂടുതലുള്ള കറി തന്നെയാണ്. ആരോഗ്യ പരമായും രസത്തിന് പ്രധാനയമുണ്ട്. ദഹന പ്രക്രീയയെ ഉത്തേജിപ്പിക്കുവാൻ രാസത്തിലെ ചേരുവകൾക്കാകും. രസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധങ്ങൾ
സാമ്പാർ പരിപ്പ് വേവിച്ച ഉടച്ചത്- ഒരു കപ്പ്
മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ
ജീരകം 1/2 ടീ സ്പൂൺ
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്
മല്ലിയില
വെളിച്ചെണ്ണ
കായം – 1 ചെറിയ കഷ്ണം
കുരുമുളക് പൊടി – 1 ടീ സ്പൂൺ
വാളൻ പുളി പിഴിഞ്ഞത്
കറിവേപ്പില — രണ്ടു തണ്ട്
കടുക് ,ഉലുവ കുറച്ച്
മല്ലിപ്പൊടി – 1 ടീ സ്പൂൺ
പാചക രീതി
ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. കടുക്ക താളിച്ച ശേഷം ഇവ വെളിച്ചെണ്ണയിൽ വഴറ്റുക ശേഷം പുളിവെള്ളം ഒഴിക്കുക തിളക്കുമ്പോൾ പരിപ്പ് ചേർക്കണം. അതിലേയ്ക്ക് കായം മുളക് മല്ലി മന്ജലപ്പൊടി എന്നിവ കൂടി ചേർത്ത തിളപ്പിക്കുക. അതിൽ മല്ലിയില ചേർത്ത ശേഷം തീ ഓഫ് ആക്കുക. ഉപ്പു അല്പം മുന്നിട്ട് നിൽക്കണം.