10 June, 2021
കബാബ് ഇ ഫിർദോസ്

ആവശ്യമായ സാധനങ്ങൾ
ചിക്കന്റെ തുടഭാഗം – 12
എണ്ണ – 50 മില്ലി
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്- അര ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
ആവശ്യമായ സാധനങ്ങൾ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
കട്ടത്തൈര് – 100 ഗ്രാം
ടുമാറ്റോ കെച്ചപ്പ് – 50 ഗ്രാം
കശുവണ്ടി ചതച്ചത് – 100 ഗ്രാം
തക്കോലപ്പൊടി – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് അരച്ചത് – നാലു വലിയ സ്പൂൺ
വെണ്ണ – മൂന്നു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും നാരങ്ങാ നീരും മിക്സ് ചെയ്യുക.
ഇതിലേക്ക് അണ്ടിപ്പരിപ്പ് പൊടിച്ചതും ടുമാറ്റോ കെച്ചപ്പും ഉപ്പും പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് താക്കോലവും വറ്റൽ മുളക് അരച്ചതും പുരട്ടി അര മണിക്കൂർ കൂടി വെയ്ക്കുക.
മസാല പുരട്ടിയ ചിക്കൻ നീളൻ കമ്പികളിൽ കോർത്ത ശേഷം തന്തൂരിൽ ചുട്ടെടുക്കുക. ഇടയ്ക്കിടെ വെണ്ണ തടവിക്കൊടുക്കണം( കഷണങ്ങൾ തവയിൽ ചുട്ടാലും മതിയാകും )