"> എഗ്ഗ്‌ വൈറ്റ് സ്പിനച്ച് ഓംലെറ്റ് | Malayali Kitchen
HomeRecipes എഗ്ഗ്‌ വൈറ്റ് സ്പിനച്ച് ഓംലെറ്റ്

എഗ്ഗ്‌ വൈറ്റ് സ്പിനച്ച് ഓംലെറ്റ്

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

1. മുട്ട വെള്ള – മൂന്നു മുട്ടയുടേത്

2. പാട നീക്കിയ പാൽ- ഒരു വലിയ സ്പൂൺ

3. ചീര (സ്പിനച്ച്) പൊടിയായി അരിഞ്ഞത് – അരക്കപ്പ്

4. ലോ ഫാറ്റ് ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙മുട്ട വെള്ള നന്നായി ബീറ്റ ചെയ്യുക. അതിൽ. പാട നീക്കിയ പാൽ ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചു വയ്ക്കുക. ചൂടായ നോൺസ്റ്റിക് തവയിൽ അരിഞ്ഞു വച്ചിരിക്കുന്ന ചീര നിരത്തുക.

∙ചീര വാടി വരുമ്പോൾ അതിനു മുകളിലേക്ക്, തയാറാക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതം ഒഴിച്ചു പരത്തി, ചെറു തീയിൽ വേവിക്കുക.ഇതിനു മുകളിൽ ചീസ് വിതറി, രണ്ടായി മടക്കി, ചൂടോടെ വിളമ്പണം.

Leave a Reply

Your email address will not be published. Required fields are marked *