10 June, 2021
കപ്പ / മരച്ചീനി പുഴുങ്ങിയത്

ആവശ്യമായ സാധനങ്ങള്‍
കപ്പ / മരച്ചീനി – 1 കിലോ
ഉപ്പ് – പാകത്തിനു
തയ്യാറാക്കുന്ന വിധം
നല്ല കപ്പ തൊലി കളഞ്ഞു ചിത്രത്തില്‍ കാണുന്നതു പോലെ കഷണങ്ങളാക്കുക.
ഈ കഷണങ്ങള്‍ കഴുകിയെടുത്ത് ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം.
വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പ് ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.
മുളക് ചമ്മന്റിയോടൊപ്പം വിളമ്പുക.