11 June, 2021
മത്തി കറി

ആവശ്യമായ സാധനങ്ങള്‍:
മത്തി – 1/2 കിലോ
1)മുളകുപൊടി – 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീ സ്പൂണ്‍
ഇഞ്ചി – 1 കഷണം
തക്കാളി – 2 എണ്ണം
ഉലുവപ്പൊടി – 1/2 ടീ സ്പൂണ്‍
2)ചുവന്നുള്ളി – 6
കറിവേപ്പില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്
കുടമ്പുളി – 2 ചുള വെള്ളത്തിലിട്ടു വക്കുക.
വെള്ളം – ഒരു കപ്പ്
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
പാചക രീതി
മുളകുപൊടി,മഞ്ഞള്‍ പൊടി, മല്ലിപ്പൊടി,ഇഞ്ചി,ഉലുവപ്പൊടി, കുരുമുളക്,ചുമന്നുള്ളി എന്നിവ എന്നിവ അരച്ചെടുക്കുക
ഒരു പാത്രത്തില്‍ (മണ് ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.
തിള വരുമ്പോള്‍ മീനിടുക.തക്കാളി – അറിഞ്ഞു ചേർക്കുക.
വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.
വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം ..