11 June, 2021
ചുക്ക് കാപ്പി

മലയാളികളുടെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളുടെയും പണ്ട് മുതൽക്കേയുള്ള ഒരു പാരമ്പര്യ ഔഷധ കൂട്ടാന്‍ നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചുക്ക് കാപ്പി. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇതുണ്ടാക്കുവാൻ അറിഞ്ഞെന്ന് വരില്ല. നമ്മുടെ പാരമ്പര്യ ഔഷധ കൂട്ടിന്റെ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം.
വെള്ളം – 3 ഗ്ലാസ്
കാപ്പി പൊടി – 1 tsp
ചുക്ക് – 4 കഷ്ണം അല്ലെങ്കിൽ 1 tsp
കുരുമുളക് – 1 tsp ,(ചതച്ചത്)
കരിപ്പെട്ടി – ആവശ്യത്തിന്
തുളസി ഇല –4,5 ഇല
പാചക രീതി രീതി
ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിലേക്കു ചുക്ക് ,കുരുമുളക് ,കാപ്പി പൊടി, കരിപ്പെട്ടി ,തുളസി എന്നിവ ചേർത്ത് 10 മിനുട്ട് നന്നായി തിളപ്പിക്കുക. ഇനി അരിച്ചെടുത്ത് കുടിക്കാം