11 June, 2021
മീൻ പൊരിച്ചത്/ Fish Fry

ആവശ്യമായ സാധങ്ങൾ
മീന്‍ – 1/2 kg
ഇഞ്ചി – 1 ഇഞ്ച് കഷണം (ചതച്ചെടുക്കുക)
വെളുത്തുള്ളി – 8 അല്ലി (ചതച്ചെടുക്കുക)
കുരുമുളക് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കറിവേപ്പില – 1 തണ്ട്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പാചക രീതി
മീന്‍ മുറിച്ചു വൃത്തിയാക്കിയ ശേഷം പുറം വരയുക.
ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ മീനിൽ പുരട്ടുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മീൻ പൊരിച്ചെടുക്കുക.