11 June, 2021
മുത്തിൾ വിശേഷം

കുടകൻ/മുത്തിൾ/കുടങ്ങൽ എന്നിങ്ങനെ അറിയപ്പെടുന്ന കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണിത്. ഇതിന്റെ ഗുണങ്ങൾ ഒരുപാടാണ്. കന്നഡിഗരുടെ ಒಂದೆಲಗ (ഒംദെലഗ) ആണ് ഈ സസ്യം. കർണാടകയിൽ വീടു തോറും കയറിയിറങ്ങി കറി വെയ്ക്കാനുള്ള ഇലകള്‍ വില്‍ക്കുന്ന കച്ചവടക്കാരുടെ കുട്ടകളിലെ ഒരു സ്ഥിരം ഇനം. എന്നാൽ ഇത്ഗിന്റെ ഉപയോഗത്തിൽ നമ്മൾ പൊതുവെ പിറകോട്ടാണ് എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ മുത്തിൾ മുൻപന്തിയിലാണ്.
സാധാരണ ഇലക്കറികൾ തോരൻ വയ്ക്കുന്ന പോലെ അല്പം സവളയോ ഉള്ളിയോ കൂടെ ചേർത്ത് ഇത് തോരൻ വച്ച് കഴിക്കാം. ഒരൽപം ഇല അരച്ച് മോറിനൊപ്പം ചേര്‍ത്ത ഒഴിച്ച് കരി ആയും ഉപയോഗിക്കാം. മുത്തിൾ ബുദ്ധിശക്തി വർധിക്കുമെന്നാണ് പൂർവികർ പറയുന്നത്.
“മുത്തിള്‍ നന്നായരച്ചിട്ടു
പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും
വിക്കലിന്നും ഗുണം വരും” എന്നുമൊരു ചൊല്ലുണ്ട്. കിട്ടിയാല്‍ പറിച്ചു തോരന്‍ വച്ചോ, ചട്ണി ഉണ്ടാക്കിയോ ഒക്കെ കഴിക്കുക. ബുദ്ധി തെളിയും.