"> മുരിങ്ങ ഇല മുട്ട തോരൻ | Malayali Kitchen
HomeRecipes മുരിങ്ങ ഇല മുട്ട തോരൻ

മുരിങ്ങ ഇല മുട്ട തോരൻ

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

മുരിങ്ങയില – ഒരു കപ്പ് ചെറുതായി അരിഞ്ഞത്
മുട്ട – 4 എണ്ണം ബീറ്റ് ചെയ്‌തത്
സവാള – 1 എണ്ണം കനംകുറച്ചുകൊത്തി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം ചെറുതായി അറിഞ്ഞത്.
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂൺ
കടുക് , വറ്റൽമുളക് , കറിവേപ്പില

പാചക രീതി
പാനിൽ എണ്ണ ഒഴിച്ചു എണ്ണ ചൂടാവുമ്പോൾ കടുക് , വറ്റൽമുളക് ചേർത്ത് കടുക് താളിക്കുക. അത് കഴിഞ്ഞു സവോളയും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം മുരിങ്ങയില ചേർക്കുക. ശേഷം മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരുമിനിട്ടു കഴിഞ്ഞ് ബീറ്റ് ചെയ്‌ത മുട്ട ചേർത്ത് ഇളക്കി തോരൻ പോലെ ഉടച്ചു എടുക്കുക സ്വാദിഷ്ടവുംആരോഗ്യകരവുമായ മുരിങ്ങയില മുട്ടത്തോരൻ റെഡി. ആവശ്യമെങ്കിൽ കുരുമുളക് പൊടി കൂടെ ചേർക്കാം

 

Leave a Reply

Your email address will not be published. Required fields are marked *