11 June, 2021
മുട്ട തോരൻ

ആവശ്യമായ സാധനങ്ങൾ
മുട്ട – 2 എണ്ണം
ഉള്ളി – 1 ചെറുതായി അരിഞ്ഞത്
പച്ച മുളക് – 2 ചെറുതായി അരിഞ്ഞത്
തക്കാളി – 1 ചെറുതായി അരിഞ്ഞത്
കടുക് – 1/2 tsp
മഞ്ഞള്‍ പൊടി – 1/4 tsp
ഉപ്പു – പാകത്തിന്
എണ്ണ – 1 tbsp
പാചക രീതി
ആദ്യമായി പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് സ്പൂൺ കൊണ്ട് ഉടയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .അതിലേക്കു ഉള്ളി , പച്ചമുളക് , കറിവേപ്പില , മഞ്ഞള്‍ പൊടി , ഉപ്പു എന്നിവ ഇട്ടു വഴറ്റി എടുക്കുക .
അതിനു ശേഷം തക്കാളി കൂടെ ചേർത്ത വേവിച്ച ശേഷം. അടിച്ചു വച്ചിരിക്കുന്ന മുട്ട ഇതില്‍ ഒഴിച്ച് 3-4 മിനിറ്റ് ഇളകി അടുപ്പില്‍ നിന്നും വാങ്ങുക.