"> വൻ പയർ മെഴുക്ക് പുരട്ടി | Malayali Kitchen
HomeRecipes വൻ പയർ മെഴുക്ക് പുരട്ടി

വൻ പയർ മെഴുക്ക് പുരട്ടി

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

വൻപയർ -1 കപ്പ് (5മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുത്തത് )
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1
വറ്റൽമുളക് – 2
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് , കറിവേപ്പില

പാചക രീതി

കുതിർത്ത വൻപയർ പ്രഷർകുക്കറിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 5 വിസിൽ വരുന്നത് വരെ വേവിക്കുക. പയർ കുഴഞ്ഞു പോകാതെ കുക്കറിൽ രണ്ടു വിസിൽ കേൾപ്പിച്ച് വേവിച്ചു വെക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ശേഷം ഉണക്കമുളകും ചതച്ച വെളുത്തുള്ളിയും ഇട്ടു മൂപ്പിച്ച് എടുക്കുക. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം 1 ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി കൂട്ടി യോജിപ്പിച്ച് വേവിച്ച പയറിലേക്കു ചേർക്കുക .
കറിവേപ്പില ചേർത്ത് നന്നായി ഇളക്കി വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *