12 June, 2021
ഉള്ളി ചമ്മന്തി

ആവശ്യമുള്ള സാധനകൾ
ചെറിയ ഉള്ളി – 250 ഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
പുളി – നെല്ലിക്ക വലുപ്പത്തിൽ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി – 2അല്ലി
ഉപ്പ് – പാകത്തിന്
പാചക രീതി
ചെറിയ ഉള്ളി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുത്ത് ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യമായ എണ്ണ ഒഴിച്ചു വഴറ്റിയെടുക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയോടൊപ്പം ചേർത്ത് വഴറ്റുക.
തീ ഓഫ് ചെയ്ത്, അതിലേക്ക് മുളക് പൊടിയിട്ട് ഇളക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.
ഒരാഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കേടാകാതെ ഇരിക്കുകയും ചെയ്യുന്നതാണ് ഈ ചമ്മന്തി