"> അച്ചപ്പം | Malayali Kitchen
HomeRecipes അച്ചപ്പം

അച്ചപ്പം

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

അരിപൊടി – ½ കിലോ
പഞ്ചസാര – 1 കപ്പ്
എള്ള് – ഒന്നര ടീസ്പൂണ്‍
ഉപ്പ് – ഒരുനുള്ള്
ജീരകം – 1 ടീസ്പൂണ്‍
കട്ടിയായ തേങ്ങാപാല്‍ – 2 കപ്പ്
മുട്ട – 1 എണ്ണം
എണ്ണ വറുക്കാന്‍ – ആവശ്യത്തിന്

പാചകരീതി

 

മാവ് അരിച്ച് തരി മാറ്റി എടുക്കണം. അരിപൊടി തേങ്ങാപാലില്‍ നല്ലതുപോലെ കലക്കി വയ്ക്കുക. മുട്ട നല്ലതുപോലെ അടിച്ച് ഇതില്‍ ചേര്‍ക്കുക. ഇതില്‍ കട്ടകെട്ടാത്ത തരത്തില്‍ പൊടിച്ച പഞ്ചസാര ചേര്‍ക്കണം. ഇതില്‍ ഉപ്പ്, ജീരകം, എള്ള് ചേര്‍ത്ത് നല്ലപോലെ കലക്കി യോജിപ്പിക്കണം. ഒരുപാട് കാട്ടിയോ ലൂസോ ആകാൻ പാടില്ല കട്ടിയുള്ള ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഈ എണ്ണയില്‍ അച്ചപ്പം ചുടാനുള്ള അച്ച് ഇറക്കിവച്ച് ചൂടാക്കുക. നല്ലതുപോലെ മുഴുവനായി അച്ച് എണ്ണയില്‍ മുങ്ങിയിരിക്കണം. ഈ അച്ച് മാവില്‍ മുക്കാല്‍ ഭാഗം മാവില്‍ മുങ്ങി ഉടന്‍ തിളച്ച എണ്ണയില്‍ മുക്കുക. അച്ചില്‍ നിന്നും മാവ് എണ്ണയിലോട്ട് മാറിവരും. അച്ചപ്പം രണ്ടു സൈഡും നല്ലപോലെ പൊരിച്ചെടുക്കുക. അച്ച് മുഴുവന്‍ മാവില്‍ മുങ്ങാതെ നോക്കണം. നല്ല സ്വാദുള്ള അച്ചപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *