12 June, 2021
തഴുതാമയില തോരൻ

ആവശ്യമുള്ള സാധങ്ങൾ
തഴുതാമയില അരിഞ്ഞത്- രണ്ടുപിടി
തേങ്ങ – ഒരു കപ്പ്
മുളകുപൊടി- അര ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
വറ്റല്‍മുളക്- ആവശ്യത്തിന്
ഉഴുന്നുപരിപ്പ്- കാല്‍കപ്പ്
ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- കാല്‍കപ്പ്
വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
വെളിച്ചെണ്ണ തളിക്കാന്‍- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറ്റല്‍മുളകും അതിലേക്കിടുക. ഇതോടൊപ്പം ഉഴുന്നുപരിപ്പും ചേര്‍ത്ത് ചുവന്നുവരുന്ന പാകത്തില്‍ നേരത്തെ തയ്യാറാക്കി വെച്ച തഴുതാമ ഇല ചേർത് വേവിക്കുക. അതിലേക്ക് തേങ്ങാപ്പീരയും പച്ചമുളകും വെളുത്തുള്ളിയും ജീരകപ്പൊടിയും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ചതച്ച് ചേർത്ത മശേഷം അരപ്പ് ചൂടാകുംവബോൾ ഇളക്കിയെടുക്കുക.