12 June, 2021
അവിയൽ

ആവശ്യമായ സാധനങ്ങൾ
തേങ്ങ- ഒരുകപ്പ്
(പച്ചക്കറികളെല്ലാം നീളത്തിൽ കട്ടിയില്‍ അരിയണം)
ചേന- കാല്‍ക്കപ്പ്
ചേമ്പ്- കാല്‍ക്കപ്പ്
വെള്ളരിക്ക – അരക്കപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
മുരിങ്ങക്കായ- കാല്‍ക്കപ്പ്
മത്തങ്ങ- കാല്ക്കപ്പ
കറിവേപ്പില – രണ്ടു തണ്ട്
ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
തൈര് രണ്ടു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കാൻ വെയ്ക്കുക. . തേങ്ങ,3-4 വേപ്പില, മഞ്ഞൾപ്പൊടി, ജീരകം,പച്ചമുളക് എന്നിവ 4-5 ടേബിൾസ്പൂൺ വെള്ളം ചേര്ത്ത്അരയ്ക്കുക. അധികം വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
പച്ചക്കറി വെന്തു കഴിഞ്ഞാൽ തീയണയ്ക്കാതെ തന്നെ അതിലേക്ക് അരപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറായിക്കഴിഞ്ഞാൽ ബാക്കി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് തീയിൽ നിന്ന് വാങ്ങി വെക്കാം. തൈര് ചേർത്തിളക്കുക. തൈര് ചേർത്താൽ വേവിക്കരുത്.