12 June, 2021
പയർ/അച്ചിങ്ങ പയർ തോരൻ

ആവശ്യമായ സാധനങ്ങൾ
പയർ/അച്ചിങ്ങ പയർ – 300g അരിഞ്ഞത്
തേങ്ങ –കൽ കപ്പ്
പച്ച മുളക് – 1+3
ചെറിയ ഉള്ളി – 2
സവാള – 1 ചെറുത് (ചെറുതായി അരിഞ്ഞത്)
കടുക് – താലിക്കുവാൻ ആവശ്യത്തിന്
മഞ്ഞൾ പൊടി – ¼ tsp
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
പാചക രീതി
അരാപ്പ് – തേങ്ങ, 1 പച്ചമുളക്, ചെറിയ ഉള്ളി,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചതച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.
കടുക് പൊട്ടി കഴിഞ്ഞാൽ കറിവേപ്പില,സവാള, 3 പച്ചമുളക് കീറിയത് എന്നിവ ചേർത്തു, സവാള സോഫ്റ്റ് ആകുന്നത് വരെ വഴറ്റുക.
പയർ ചേർത്ത് നന്നായി യോജിപ്പിച്ചു 2-3 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
2-3 മിനുട്ടിന് ശേഷം അടപ്പ് തുറന്നു ഇളക്കി കൊടുത്തതിനു ശേഷം അരച്ച് വച്ചിരിക്കുന്ന തേങ്ങകൂട്ട് ചേർത്ത്, ഒന്ന് ചൂടാകുമ്പോൾ ഇളക്കി കൊടുക്കുക.
.