13 June, 2021
മീൻ മസാല അരച്ച് പൊള്ളിച്ചത്

പാചക രീതി
അത്യാവശ്യം വലിയൊരു മീൻ വൃത്തിയാക്കി വരയുക
മഞ്ഞള്‍പ്പൊടി — അര ടീസ്പൂണ്‍
മുളക് പൊടി – -ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി — 6 അല്ലി
ഉപ്പ് – -പാകത്തിന്
ചേരുവകള്‍ എല്ലാം കൂടി അല്പം വെള്ളവും ചേര്‍ത്ത് മസാല തയ്യാറാക്കി മീനില്‍ പുരട്ടി 20 മിനിറ്റ് നേരം വിശ്രമിയ്ക്കുവാൻ അനുവദിക്കുക.ഫ്രൈ പാനില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ ഹാഫ് ഫ്രൈ ചെയ്തെടുത്തു മാറ്റി വയ്ക്കുക.
ചെറിയ രണ്ടു സവാള, ഇഞ്ചി , വെളുത്തുള്ളി, പഴുത്ത തക്കാളി എന്നിവ ചെറുതായി അരിഞ്ഞു ചെറിയ ജാറില്‍ ഇട്ട് നന്നായി അരച്ചെടുക്കുക നേരത്തെ മീന്‍ ഫ്രൈ ചെയ്തെടുത്ത പാനിലെ ബാക്കി വന്ന വെളിച്ചെണ്ണയിലേക്ക് ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ചൂടായാല്‍ അരപ്പ് ഇതില്‍ ചേര്‍ത്ത് പച്ച മണം പോകുന്നതുവരെ നന്നായി വഴറ്റുക. ശേഷം പൊടികള്‍ എല്ലാം ചേര്‍ത്തു കൊടുത്ത് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റി മൂത്ത മണം വന്നാല്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി നേരത്തെ ഫ്രൈ ചെയ്തുമാറ്റി വെച്ച മീന്‍ അതില്‍ നിരത്തി കുറച്ചു മസാല മീനിന്റെ മുകളില്‍ നിരത്തി ചെറുതീയില്‍ പാത്രം അടച്ചു വെച്ച് വേവിക്കുക. രണ്ടു വശവും തിരിച്ചും ഇട്ട് പൊള്ളിക്കുക.