"> വെജിറ്റബിള്‍ സ്റ്റൂ / Vegetable stew Kerala style | Malayali Kitchen
HomeRecipes വെജിറ്റബിള്‍ സ്റ്റൂ / Vegetable stew Kerala style

വെജിറ്റബിള്‍ സ്റ്റൂ / Vegetable stew Kerala style

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ് – ഒരു വലുത്

സവാള – 2

പച്ചമുളക് – 3

കാരറ്റ് – 1

ഗ്രീന്‍പീസ് – അര കപ്പ്‌

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

ഒന്നാം പാല്‍ – അര കപ്പ്‌

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 2

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉള്ളി,ഉരുള കിഴങ്ങ് ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക.സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .
കുരുമുളക് ചേര്‍ക്കുക .കാരറ്റ് ചേര്‍ക്കുക .വഴറ്റുക .രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .
കഷണങ്ങള്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ .

Leave a Reply

Your email address will not be published. Required fields are marked *