13 June, 2021
കുഴിപനിയാരം

ആവശ്യമായ സാധനങ്ങള്‍
ഇഡ്ലി മാവ് – 3 ടീസ്പൂണ്‍
സവാള – 1 (അരിഞ്ഞത്)
പച്ചമുളക് – 2 (അരിഞ്ഞത്)
ഇഞ്ചി- അര ടീസ്പൂണ്‍
പെരുംജീരകം- അര ടീസ്പൂണ്‍
മുളകുപൊടി – അറ ടീസ്പൂൺ
തേങ്ങ കൊത്ത് – 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – അല്പം (അരിഞ്ഞത്)
ഉപ്പ് – ആവശ്യമായ
എണ്ണ – ആവശ്യമായത്
പാചകരീതി
ഒരു പാത്രത്തില്‍ അരിഞ്ഞ സവാള, പച്ചമുളക്, മുളകുപൊടി, പെരുംജീരകം, തേങ്ങക്കൊത്ത്, കറിവേപ്പില, ഉപ്പ് എന്നിവ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് ഓരോ കുഴിയിലും അല്പം അല്പം എണ്ണ ഒഴിക്കുക. ഇതിലേക്ക് മാവ് കോരിയൊഴിച്ച് നല്ലതുപോലെ ഇരുവശവും വേവിച്ചെടുക്കുക. ഉള്ളിച്ചമ്മന്തിയോ അല്ലെങ്കില്‍ തേങ്ങ ചമ്മന്തിയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.