"> പാലട പ്രഥമൻ | Malayali Kitchen
HomeRecipes പാലട പ്രഥമൻ

പാലട പ്രഥമൻ

Posted in : Recipes on by : Anija

ആവശ്യമുള്ള ചേരുവകൾ

നന്നായി പൊടിച്ച അരിപ്പൊടി – 1 കപ്പ്‌
ചൂടുവെള്ളം – ആവശ്യത്തിന്
പാല്‍ – 1 ലിറ്റര്‍
പഞ്ചസാര – 1 കപ്പ്‌

പാചക രീതി

അട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയില്‍ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് നന്നായി കുഴച്ച് മയപെടുത്തുക. കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയില്‍ പുഴുങ്ങുക . ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പാല്‍ പകുതിയാക്കി കുറുക്കി എടുക്കുക.

അട ഇലയില്‍ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. (1/2 ഇഞ്ച്‌ കഷ്ണം)
കുറുകിയ പാലില്‍ അട ഇട്ട് അല്പ സമയം കൂടി ഇളക്കിയ ശേഷം തീ അണയ്ക്കുക.
ആവശ്യമെങ്കില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്ത് ചേര്‍ക്കാം.
പാലട പ്രഥമന്‍ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *