13 June, 2021
പരിപ്പ് വട

ആവശ്യമുള്ള സാധനങ്ങൾ
കടല പരിപ്പ് / തുവര പരിപ്പ് – 1 കപ്പ്
ഇഞ്ചി – 1 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില – 1 ഇതള്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാചകരീതി
പരിപ്പ് കുതിര്‍ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക. (4 മണിക്കൂർ )
ഇഞ്ചി, പച്ചമുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
കുതിര്‍ത്ത പരിപ്പ് വെള്ളം ചേര്‍ക്കാതെ, മിക്സിയില്‍ ചെറുതായി അടിച്ചെടുക്കുക (കൂടുതല്‍ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേര്‍ത്ത് കൈകൊണ്ട് കുഴയ്ക്കുക.
ശേഷം മാവ് ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അല്പം അമര്‍ത്തി പരത്തിയെടുക്കുക. (കൈയ്യില്‍ ഒട്ടിപിടിക്കാതിരിക്കുന്നതിനായി ഇടയ്ക്കിടക്ക് കൈ വെള്ളത്തില്‍ മുക്കുക).
പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍, തീ കുറച്ചശേഷം പരത്തിയ ഉരുളകള്‍ ഓരോന്നായി എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.