"> മസാല ദോശ | Malayali Kitchen
HomeRecipes മസാല ദോശ

മസാല ദോശ

Posted in : Recipes on by : Anija

 

ആവശ്യമുള്ള സാധനങ്ങൾ
പച്ചരി – മുക്കാല്‍കപ്പ്
ഉലുവ – കാൽ ടീസ്പൂൺ
ഉഴുന്ന് – അരക്കപ്പ്
റവ- അരക്കപ്പ്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കാരറ്റ് – അരക്കപ്പ്
ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
ഇഞ്ചി – അരക്കഷ്ണം
ഉള്ളി – 3 എണ്ണം
പച്ചമുളക് – 3 എണ്ണം
തക്കാളി- 2 എണ്ണം
ഉപ്പ്- പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്

പാചകരീതി

അരിയും ഉഴുന്നും ഉലുവയും റവയും നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.ഇത് നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ നല്ലതുപോലെ കുക്കറിൽ വേവിച്ചെടുക്കുക. ഇത് വേവിച്ചെടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക. അതിന് ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. വേറൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ക്കുക. അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും കാരറ്റും മിക്‌സ് ചെയ്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.

ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അല്‍പം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോഷ പരത്തിയ ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മസാല ദോശ തയ്യാര്‍.

ക്രിസ്പിയ് ആകുവാനാണ് റവ ചേർക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *