14 June, 2021
നെല്ലിക്ക അച്ചാർ

ആവശ്യമുള്ള സാധങ്ങൾ
നെല്ലിക്ക – 15
കടുക് – ½ tsp
ഉലുവ – ¼ tsp
കറിവേപ്പില – 1 തണ്ട്
മഞ്ഞൾ പൊടി – ½ tsp
മുളക് പൊടി – ഒന്നര ടേബിൾ സ്പൂൺ
കായം – ¼ tsp
വിനാഗിരി – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – 3 tsp
പാചക രീതി
നെല്ലിക്ക കഴുകിയതിന് ശേഷം 10 മിനുട്ട് ആവി കയറ്റുക, കുരു കളഞ്ഞു അറിഞ്ഞു വക്കുക. നെല്ലിക്കയുടെ ചൂട് പോയതിനു ശേഷം,നെല്ലിക്കയിലെ വെള്ളം ഒരു തുണിയോ tissue പേപ്പറോ ഉപയോഗിച്ച് തുടച്ചെടുക്കുക.
ഒരു അടി കട്ടിയുള്ള പാത്രത്തിൽ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക്,ഉലുവ എന്നിവ പൊട്ടിക്കുക. ശേഷം കറിവേപ്പില ഇടുക. ശേഷം മഞ്ഞൾ പൊടി,മുളക് പൊടി,കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ ഓണാക്കി ഏറ്റവും ചെറിയ തീയിൽ ഇടുക. ( തീ ഓഫാക്കിയത് പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ ആണ്).
പൊടികളുടെ പച്ചമണം നന്നായി മാറണം. പൊടികളുടെ പച്ചമണം മാറിയാൽ വിനാഗിരി,വെള്ളം,ഉപ്പ് എന്നിവ ചേർക്കാം 2 -3 മിനുട്ട് വരെ നന്നായി തിളച്ചതിനു ശേഷം cut ചെയ്ത് വച്ചിരിക്കുന്ന നെല്ലിക്ക ചേർത്ത് നന്നായി ഇളക്കുക.