14 June, 2021
സ്പെഷ്യൽ ചെമ്മീൻ തീയൽ

ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ — ഒരു കപ്പ് (വൃത്തിയാക്കിയത് )
തേങ്ങാ ചിരകിയത് — ഒരു കപ്പ്
പച്ച മാങ്ങ — ഒരു ചെറുത് (ചെറുതായി അരിഞ്ഞത്)
കടുക് — രണ്ട് ടീസ്പൂൺ
കറിവേപ്പില — രണ്ടു തണ്ട്
ഇഞ്ചി — ഒരു ടീസ്പൂൺ(കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി — ഒരു ടീസ്പൂൺ (കൊത്തിയരിഞ്ഞത്)
മുളകുപൊടി — ഒരു ടീസ്പൂൺ
മല്ലിപൊടി — അര ടീസ്പൂൺ
മഞ്ഞൾപൊടി — കാൽ ടീസ്പൂൺ
ഉപ്പ് — ആവശ്യത്തിന്
വെളിച്ചെണ്ണ — ഒരു ടേബിൾ സ്പൂൺ
പാചക രീതി
തേങ്ങയും മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾപൊടിയും ഉപ്പും മിക്സിയിലിട്ട് കുറച്ച വെളളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കണം. ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇനി കടുക് പൊട്ടിക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയു വഴറ്റാം. ഇനി കറിവേപ്പില ചേർത്ത് കൊടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയു മൂപ്പിച്ച ശേഷം തേങ്ങാ കൂട്ട് ചേർക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം. കൂടെ പച്ചമാങ്ങയും ചേർത്തുകൊടുക്കാം. തിളച്ചു വരുമ്പോൾ ചെമ്മീനും ചേർത്ത് കൊടുക്കണം. പാകം ആകുമ്പോൾ പച്ചവെളിച്ചെണ്ണ ഒഴിക്കുക.