14 June, 2021
സ്പെഷ്യൽ മുറുക്ക് / പൊട്ടുകടല മുറുക്ക്

ആവശ്യമായ സാധനങ്ങൾ
അരിപൊടി 2 കപ്പ്
വറുത്തു പൊടിച്ച പൊട്ടുകടല പൊടി 1/4 കപ്പ്
മുളക് പൊടി 2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
എള്ള് 1/2 ടീസ്പൂൺ
കായപൊടി 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കുവാൻ ആവശ്യത്തിന്
പാചക രീതി
എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഉപ്പ് പാകമാണോ എന്ന നോക്കുക. എണ്ണ നല്ല ചൂടാകുമ്പോൾ സേവനാഴിയിൽ സ്റ്റാർ ചില്ലുപയോഗിച്ച് പിഴിയുക. ഇടയ്ക്കിടെ മറിച്ചിടുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എടുക്കുക.