"> വാഴപ്പിണ്ടി തോരൻ | Malayali Kitchen
HomeRecipes വാഴപ്പിണ്ടി തോരൻ

വാഴപ്പിണ്ടി തോരൻ

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

വാഴപ്പിണ്ടി — ചെറുതായി അരിഞ്ഞത് ഒരു കപ്പ്
പച്ചമുളക് — 2 എണ്ണം
ജീരകം — കാൽ സ്പൂൺ
കറിവേപ്പില — ആവശ്യത്തിന്
മഞ്ഞൾപൊടി — കാൽ സ്പൂൺ
എണ്ണ — 3 സ്പൂൺ
ചുവന്ന മുളക് — 3 എണ്ണം
കടുക് — ഒരു സ്പൂൺ
തേങ്ങ — അറ മുറി (ചിരകിയത്)
കറിവേപ്പില — ഒരു തണ്ട്
വെളുത്തുള്ളി — 3 എണ്ണം

പാചക രീതി

ചീന ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്ക്കുക. തേങ്ങ , പച്ചമുളക് , ജീരകം , വെളുത്തുള്ളി മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. വാഴപ്പിണ്ടി തോരൻ തയാർ .

Leave a Reply

Your email address will not be published. Required fields are marked *