"> ഉണക്ക മുന്തിരി ആള് ചില്ലറക്കാരനല്ല! | Malayali Kitchen
HomeFood Talk ഉണക്ക മുന്തിരി ആള് ചില്ലറക്കാരനല്ല!

ഉണക്ക മുന്തിരി ആള് ചില്ലറക്കാരനല്ല!

Posted in : Food Talk on by : Anija

 

ഉണക്ക മുന്തിരി ശരീരത്തിന് ആവശ്യമായ ഒത്തിരി ധാതുക്കൾ നൽകുന്ന ഒരു ഡ്രൈ ഫ്രൂട് ആണ്. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ അയണിന്റെ നല്ലൊരു ഉറവിടവുമാണ് ഉണക്ക മുന്തിരി.

കുട്ടികൾക്ക് സർവ സാധാരണമായി കണ്ടു വരുന്ന പ്രശ്‌നമാണ് മലബന്ധം. ഇതോഴിവാക്കുവാൻ ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട് വെച്ച ശേഷം പിറ്റെന്ന് വെറും വയറ്റിൽ പിഴിഞ്ഞ് ചാര് നൽകിയാൽ നല്ല ശമനം ലഭിക്കും.

കൂടാതെ ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാണ്. ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യം എല്ലുകളെ വളര്ച്ച ത്വരിത പെടുത്തുന്നു.ഉണക്ക മുന്തിരിയിൽ വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *