15 June, 2021
വെണ്ടയ്ക്ക മെഴുക്ക് പുരട്ടി

ആവശ്യമുള്ള സാധനങ്ങൾ
വെണ്ടയ്ക്ക – 10എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
സവാള – 1 എണ്ണം
മഞ്ഞള്‍പൊടി – 1 നള്ള്
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
പാചകരീതി
വെണ്ടയ്ക്ക കഴുകി അധികം കനം ഇല്ലാതെ അരിയുക. സവാള ചെറുതായി അരിയുക. അതിലേക്ക് ഉപ്പും മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്ത് വക്കുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ഇതിലേയ്ക്ക് വെണ്ടയ്ക്ക, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി, അടച്ച് വച്ച് ചെറിയ തീയില്‍ 8 മിനിറ്റ് വേവിക്കുക.
1-2 മിനിറ്റ് തുറന്ന് വച്ച് ഇടവിട്ട് ഇളക്കി വേവിച്ച ശേഷം തീ അണയ്ക്കുക.