15 June, 2021
ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ശീലമാക്കാം

ജലം ആരോഗ്യത്തിന് എത്ര മഹത്തരമാണെന്ന് പറയേണ്ട കാര്യമില്ല. എന്നാൽ നാം നിത്യേനെ വീട്ടിൽ വെള്ളം തിളപ്പിക്കുമ്പോൾ എന്തൊക്കെയാണ് അതിൽ ചേർക്കുക? സാധാരണ ഗതിയിൽ കരിങ്ങാലി പൊടി പതിമുഖം,തുളസിയില രാമച്ചം തുടങ്ങിയവയാണ് നമ ചേർക്കുക.വെള്ളം കുടിയ്ക്കുന്നതിന്റെ മടുപ്പൊഴിവാക്കാനാണ് ഇതു ചെയ്യുന്നതെങ്കിലും ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന രീതിയിലാക്കാം.
സാധാരണഗതിയിൽ മലയാളികളുടെ വെള്ളം തിളപ്പിക്കൽ ലിസ്റ്റിൽ ഇല്ലാത്ത വസ്തുവാണ് ഇഞ്ചി. എന്നാൽ ഇപ്പോൾ നിലവിലുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാൽ ഇഞ്ചിയുടെ ഗുണങ്ങൾ കൂടി മനസിലാക്കുകയാണെങ്കിൽ നാം ഇനി മറ്റൊരു വസ്തു തേടി പോകുകയുമില്ല. ശുദ്ധമായ ഇഞ്ചി കഴിക്കുന്നത് ഒരു വ്യക്തിയുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള ശ്വസന വൈറസുകളിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.
നെഞ്ചെരിച്ചിൽ,ഗ്യാസ്, ദഹനക്കേട് എന്നിവയിൽ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കാം. ജലദോഷത്തിന് ഇഞ്ചി എല്ലായ്പ്പോഴും ഒന്നാം നമ്പർ വീട്ടുവൈദ്യമാണ്. ഇഞ്ചി അതിന്റെ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ പേരുകേട്ടതാണ്. ശരീരത്തിൽ ഉണ്ടാകുന്ന പലതരം വേദനകൾ കുറയ്ക്കാന്‍ ഇഞ്ചി ഏറെ നല്ലതാണ്.
സന്ധിവാത രോഗികൾ പ്രഭാതഭക്ഷണത്തിൽ ഇഞ്ചി ചേർത്ത് ഉപയോഗിക്കുക. ശരീരത്തിലെ മറ്റ് വേദനകളിൽ നിന്നും വീക്കത്തിൽ നിന്നുമെല്ലാം ആശ്വാസം കണ്ടെത്താനായി ഇഞ്ചി ശീലമാക്കാം. ഇഞ്ചി വെള്ളം ശീലമാക്കുകയാണെങ്കിൽ പല തരാമ രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.