"> ചിക്കൻ സമൂസ  | Malayali Kitchen
HomeRecipes ചിക്കൻ സമൂസ 

ചിക്കൻ സമൂസ 

Posted in : Recipes on by : Anija

ആവശ്യം ഉള്ള സാധങ്ങൾ

1. ചിക്കൻ 5 പീസ്‌ (ബോൺ ലെസ്സ് )
2. സവാള 2 എണ്ണം
3. പച്ചമുളക് 2
4. മല്ലിയില കുറച്ച/ കറിവേപ്പില
5. വെളുത്തുള്ളി 7 അല്ലി
6. ഇഞ്ചി ചെറിയ കഷ്ണം
7.ഉപ്പ് ആവശ്യത്തിനു
8.മഞ്ഞൾ പൊടി കുറച്ച്
9.കുരുമുളക് പൊടി
10. സമൂസ ഷീറ്റ്
11. വറുക്കാനുള്ള എണ്ണ

ഉണ്ടാ ക്കുന്ന വിധം

ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക്ചേർത്ത് വേവിക്കുക.ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.ഒരു പാൻ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക. സമൂസ ഷീറ്റ് കോണ്‍ ആക്കി മിക്സ്‌ അതിൽ 2 ടീസ്പൂൺ ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക.

Leave a Reply

Your email address will not be published. Required fields are marked *