"> മീൻ തല കറി | Malayali Kitchen
HomeRecipes മീൻ തല കറി

മീൻ തല കറി

Posted in : Recipes on by : Anija

ആവശ്യമായ ചേരുവകൾ

മീന്‍ തല : 1 എണ്ണം

വെള്ളുത്തുള്ളി: 12 എണ്ണം

ഇഞ്ചി: ഒന്ന് (ചെറുത് )

ചെറിയ ഉള്ളി : 250 ഗ്രാം

തക്കാളി: ഒന്ന്

പച്ച മുളക്: 5 എണ്ണം

മഞ്ഞൾപ്പൊടി: അര ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി: ഒന്നര ടേബിള്‍ സ്പൂണ്‍

മുളക് പൊടി: 2 ടേബിള്‍ സ്പൂണ്‍

ഗരം മസാല: 1 ടേബിള്‍ സ്പൂണ്‍

കുടംപുളി

ഉലുവ

കടുക്

കറിവേപ്പില

തയ്യാറാക്കുന്ന രീതി

മൺചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉലുവ, കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. , വെള്ളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ചതച്ചിട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇതിലേക്ക് ചെറിയു ഉള്ളി ഇടുക വഴറ്റിയ ശേഷം കുരുമുളക് പൊടി, മഞ്ഞള്‍ പൊടി,മുളക് പൊടി,ഗരം മസാല, എന്നിവയിട്ട് നന്നായി വഴറ്റുക.

മസാല മൂത്തതിനുശേഷം തക്കാളി കട്ട് ചെയ്തത് ഇതിലേക്ക് ഇടുക. എല്ലാം നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.ഒപ്പം കുടംപുളിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ശേഷം തീ കുറച്ചതിനു ശേഷം തലക്കഷ്ണങ്ങള്‍ ചേര്‍ത്ത്, ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് പാത്രം അടച്ച് വെച്ച് വേവിക്കുക. .

Leave a Reply

Your email address will not be published. Required fields are marked *