15 June, 2021
ഇടിയപ്പം

ചേരുവകള്‍
ഇടിയപ്പം പൊടി (അരിപ്പൊടി ) – 1 കപ്പ്
വെള്ളം – 1½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – അല്പം
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാനിലേക്ക് ഇടിയപ്പപ്പൊടി, ചൂട് വെള്ളം, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചശേഷം തീ കത്തിച്ച് മീഡിയം ഫ്രെയിമില്‍ വച്ച് കൈവിടാതെ ഇളക്കിപൊടി വേവിച്ചെടുക്കുക. ( മാവ് തവികൊണ്ട് പൊക്കി നോക്കുമ്പോള്‍ ഒറ്റ കട്ടയായി വരുന്നുണ്ടെങ്കില്‍ പാകമായി )
ഇടിയപ്പത്തിന്റെ അച്ചില്‍ മാവ് നിറച്ച് , പിഴിഞ്ഞ് ആവിയില്‍ 10 മിനിറ്റോളം വേവിച്ചെടുക്കുക. മുകളിൽ തേങ്ങാ ചിരകി വക്കുന്നതും ടേസ്റ്റി ആണ്