15 June, 2021
വറുത്ത് അരച്ച മട്ടന്‍ കറി

ചേരുവകള്‍
ചെറിയ കഷ്ണങ്ങളാക്കിയ മട്ടന്‍ – 250 ഗ്രാം
ചെറിയ ഉള്ളി – 100 ഗ്രാം
പെരും ജീരകം- കാല് ടീസ്പൂണ്‍
ജീരകം – കാല് ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ഉള്ളി – 100 ഗ്രാം
തക്കാളി – 1
ഇഞ്ചി – കഷ്ണം
വെളുത്തുള്ളി – 8
വെളിച്ചെണ്ണ- 2 ടേ. സ്പൂണ്‍
മുളക് പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – കാല് ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
ഉണ്ടാക്കുന്ന വിധം
ആദ്യം തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും പെരും ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് വറുത്ത് അരക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വെച്ച്(ചൂടായതിന് ശേഷം എണ്ണയൊഴിച്ച് ഉള്ളി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക.
ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി പിടിച്ച ശേഷം, തക്കാളിയും മട്ടനും ഇടുക. ഇതും നന്നായി ഇളക്കി മസാല പിടിപ്പിക്കണം. പിന്നീട് വെള്ളമൊഴിച്ച് അടച്ചു വെക്കുക. പിന്നീട് ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.