"> ഉഴുന്ന് വട | Malayali Kitchen
HomeRecipes ഉഴുന്ന് വട

ഉഴുന്ന് വട

Posted in : Recipes on by : Anija

                                               ആവശ്യമായ  ചേരുവകൾ

1. ഉഴുന്ന് – ഒരു കപ്പ് (4 മണിക്കൂർ വെള്ളത്തിട്ടു കുതിർക്കുക )

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി –പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3. അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

                                                                          പാകം ചെയ്യുന്ന വിധം

  •  ഉഴുന്നു നന്നായി കഴുകി അരയ്ക്കണം. ആവശ്യമെങ്കിൽ മാത്രം അൽപം വെള്ളം ചേർത്തു കൊടുക്കാം.
    ഉഴുന്നിൽ സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ്,കറിവേപ്പില ചേർത്തു യോജിപ്പിച്ച ശേഷം അരിപ്പൊടി ചേർത്തിളക്കുക.
  • ഉഴുന്നുവട ക്രിസ്പി ആയി കിട്ടാനാണ് അരിപ്പൊടി ചേർക്കുന്നത്.
  • പാനിൽ എണ്ണ ചൂടാക്കി ഓരോ ഉരുള ഉഴുന്നു മിശ്രിതം എടുത്ത് നടുവിൽ ഒരു ദ്വാരമിട്ടു വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *