"> വറുത്തരച്ച സാമ്പാർ | Malayali Kitchen
HomeRecipes വറുത്തരച്ച സാമ്പാർ

വറുത്തരച്ച സാമ്പാർ

Posted in : Recipes on by : Anija

ആവശ്യമായ പച്ചക്കറികൾ
വെള്ളരിക്ക (ചതുരത്തിൽ അരിഞ്ഞത്) – അര കപ്പ്
ഉരുളക്കിഴങ്ങ് – 1
സവാള – 1
തക്കാളി – 1
വെണ്ടയ്ക്ക – 5 എണ്ണം
മുരിങ്ങക്കോൽ – 2 എണ്ണം
അമരക്ക – 10 എണ്ണം
പടവലങ്ങ -കുറച്ച്
ചുവന്നുള്ളി- 10 എണ്ണം

1. തുവര പരിപ്പ് – അര കപ്പ്
2. തേങ്ങ – അര കപ്പ്
വറ്റൽമുളക് – 5 എണ്ണം
മല്ലി – 2 സ്പൂൺ
ഉലുവ – അര സ്പൂൺ
കായം – കാൽ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
സവാള – ഒരെണ്ണം ചെറുത്
കറിവേപ്പില – 1 തണ്ട്

3 വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പം
4. ഉപ്പ് – ആവശ്യത്തിന്
5. കടുക് – ‌അര സ്പൂൺ
ചുവന്നുള്ളി
കറിവേപ്പില

ഒരു പ്രഷർ കുക്കറിൽ പച്ചക്കറികൾ അരിഞ്ഞത് മൂന്നു ഗ്ലാസ് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് അടുപ്പിൽ വയ്ക്കുക. മറ്റൊരു പാത്രത്തിൽ കഴുകിയ പരിപ്പ് വെള്ളം ഒഴിച്ച് വയ്ക്കുക. ആ പാത്രവും അടച്ച് വയ്ക്കണം. ശേഷം കുക്കറും അടച്ച് വേവിക്കുക. നാല് വിസിൽ വന്നു കഴിഞ്ഞാൽ ഓഫ് ചെയ്യാം.

ആദ്യം തേങ്ങ വറുക്കുക.. ചൂടായ ചീനച്ചട്ടിയിൽ തേങ്ങ ഇട്ട് ലൈറ്റ് ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. ബാക്കി ചേരുവകളും ഒന്നൊന്നായി ചേർക്കുക. തുടർച്ചയായി ഇളക്കണം. എല്ലാ ചേരുവകളും വറുത്ത് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. തണുത്ത് കഴിഞ്ഞാൽ പാകത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.

വെന്ത പച്ചക്കറിയിലേക്ക് വേവിച്ച പരിപ്പും അരപ്പും ചേർക്കുക. വാളൻ പുളി ഒരൽപം വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചൊഴിക്കുക. ചിലർക്ക് തക്കാളിയുടെ പുളി മാത്രം മതി യാകും. കൂടുതൽ പുളി വേണമെന്നുള്ളവർ മാത്രം വാളൻപുളി ചേർത്താൽ മതി. നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് തിളപ്പി ക്കുക. തിളച്ച് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം താളിക്കുക. ചീനച്ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി കഴിയുമ്പോൾ ചുവന്നുള്ളി ഇട്ട് വഴറ്റുക. ബ്രൗൺ നിറമാകു മ്പോള്‍ സ്റ്റൗ ഓഫ് ചെയ്തു കറിവേപ്പില ഇടുക. ഇത് സാമ്പാറിലേക്കൊഴിക്കുക. വറുത്തരച്ച സാമ്പാർ തയാർ.

Leave a Reply

Your email address will not be published. Required fields are marked *