"> സോഫ്റ്റ് ഇഡ്ഡലി | Malayali Kitchen
HomeRecipes സോഫ്റ്റ് ഇഡ്ഡലി

സോഫ്റ്റ് ഇഡ്ഡലി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 3/4 കപ്പ്
ഉലുവ : 4 – 5 എണ്ണം
ചോറ് : 1/2 കപ്പ്
ഉപ്പ്

പാചക രീതി

പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം. ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക.

രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിക്കുക. ഇഞ്ചി പച്ചമുളക് കറിവേപ്പില മാവിൽ അറിഞ്ഞു ചേർക്കുവാൻ മറക്കരുതേ.

Leave a Reply

Your email address will not be published. Required fields are marked *