16 June, 2021
ലിവർ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ
സവാള കനം കുറച്ച് അരിഞ്ഞത്- ഒന്ന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – രണ്ടു ടേബിൾ സ്പൂണ്
പച്ചമുളക് കീറിയത് – നാല്
തക്കാളി – ഒന്ന്
കറിവേപ്പില- രണ്ട് തണ്ട്
മുളക്പൊടി – ഒരു ടീസ്പൂണ്
കുരുമുളക് പൊടി – ഒരു ടേബിൾസ്പൂണ്
മഞ്ഞൾപ്പൊടി – അറ ടീസ്പൂണ്
ഇറച്ചി മസാല – അര ടീസ്പൂണ്
കടുക് – അര ടീസ്പൂണ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്.
പാചക രീതി
ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ പൊടി ഉപ്പ് എന്നിവ പുരട്ടി വക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക.
അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് ഇരുപതു മിനിറ്റ് വേവിക്കുക, അധികം വേവിച്ചാൽ ലിവർ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും. കറി വെള്ളം വറ്റിച്ച് വരട്ടി എടുക്കുക, .