"> മട്ടന്‍ ഉലര്‍ത്തിയത് | Malayali Kitchen
HomeRecipes മട്ടന്‍ ഉലര്‍ത്തിയത്

മട്ടന്‍ ഉലര്‍ത്തിയത്

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

മട്ടന്‍ – 1 കിലോ
സവാള – 1 വലുത്
കുഞ്ഞുള്ളി – 20 എണ്ണം
വെളുത്തുള്ളി – 1തുടം
ഇഞ്ചി –ഒരു ചെറിയ കഷണം
പച്ചമുളക് -4 എണ്ണം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍

കുരുമുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇറച്ചി ഉലര്‍ത്ത് മസാല – 1ടേബിള്‍സ്പൂണ്‍
ഗരംമസാല – അര ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

മട്ടന്‍ വൃത്തിയായി കഴുകിയതില്‍ 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി , 1ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടേബിള്‍സ്പൂണ്‍ കുരുമുളകുപ്പൊടി , ഉപ്പു, എന്നിവപുരട്ടി ഒരുമണിക്കൂര്‍ വെച്ചതിനുശേഷം കുക്കറില്‍ 3 വിസിൽ കേൾപ്പിച്ച വേവിച്ച മാറ്റി വെക്കുക.

ഒരു പാനിലോ ഇരുമ്പ് ചട്ടിയിലോ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *