17 June, 2021
മീൻ മുട്ട പൊരിച്ചത്

ആവശ്യമായ സാധനങ്ങൾ
മീന്മുട്ട
മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1/2 tsp
മഞ്ഞൾപൊടി – 1/4 tsp
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1/2 cup
തയാറാക്കുന്നവിധം
വൃത്തിയാക്കിവച്ചിരിക്കുന്ന മീൻ മുട്ടയിൽ ഉപ്പും, മഞ്ഞൾപൊടിയും, മുളകുപൊടിയും,ലേശം കുരുമുളകുപൊടിയുംമിക്സ് ചെയ്ത കുറച്ചു നേരം വക്കുക
അടുപ്പിൽ പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടായികഴിഞ്ഞാൽ ചതച്ച വെളുത്തുള്ളി ചേർത്തൊന്നു വഴറ്റുക അതിൽ മുട്ടകൾ വിതറി ഇടുക .മുട്ട പാനിൽ ഒരു 5 മിനിറ്റ് കിടന്നു ഒന്ന് ഉറച്ചതിന് ശേഷം ഇളക്കി കൊടുക്കണം. ഒന്നു കളർ മാറി ബ്രൗണ്‍ ആകുമ്പോൾ കറിവേപ്പില വിതറിക്കൊടുക്കുക. ഫ്രൈ റെഡി.