17 June, 2021
കപ്പ/ മരച്ചീനി

ആവശ്യമുള്ള സാധനങ്ങൾ
മരച്ചീനി – 1 കിലോ
വെളുത്തുള്ളി – 4 എണ്ണം
തേങ്ങ തിരുമ്മിയത്
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍.
പച്ചമുളക്/ കാന്താരി 5 എണ്ണ്ം
കറിവേപ്പില
ഉപ്പ്
എണ്ണ
പാചക രീതി
മരിച്ചീനി തൊലികളഞ്ഞ് ചെറിയകഷ്ണങ്ങള്‍ ആക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. വെന്തതിനുശേഷം അധികമുള്ള വെള്ളം ഒഴിച്ചുകളയുക. ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് ചിരകിയ തേങ്ങ, വെളുത്തുള്ളി മഞ്ഞള്‍പൊടി, ജീരകം, എന്നിവ അരച്ച് ചേര്‍ക്കുക. അല്പം എണ്ണ ഒഴിച്ച് നന്നായി ഇളക്കി പാത്രം അടച്ചു വയ്ക്കുക. കുറച്ചു നേരം വേവിച്ചതിനു ശേഷം നന്നായി ഇളക്കി 2 സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ക്കുക.