18 June, 2021
ഏലാഞ്ചി

ആവശ്യമായ ചേരുവകൾ
1. മുട്ട :- 2 എണ്ണം
മൈദ :- 1 കപ്പ്
2. നെയ്യ് :- 1 ടേബിൾ സ്പൂൺ
3. തേങ്ങ ചിരകിയത് :- 1 കപ്പ്
പഞ്ചസാര :- 5 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി :- 1 സ്പൂൺ
കശുവണ്ടി :- 6 എണ്ണം നുറുക്കിയത്
ഉണക്കമുന്തിരി :- 4 എണ്ണം
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്നവിധം
മടിയും മുട്ടയും നന്നായി മിക്സ് ചെയ്യുക. ദോശമാവ് പോലെ ഉപ്പും ചേർത്ത് കുഴക്കുക.
നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് നന്നായി വിളയിച്ചെടുക്കണം.
യോജിപ്പിച്ച ഒന്നാമത്തെ ചേരുവകൊണ്ടു ചെറിയ ദോശ ചുട്ട്, അതിൽ തേങ്ങാക്കൂട്ട് (വിളയിച്ച 3മത്തെ ചേരുവ) അകത്തു (ഫില്ലിംഗ്) വച്ച് ചുരുട്ടിയെടുക്കുക.